പത്താംക്ലാസ് യോ​ഗ്യതയുള്ളവരാണോ? ബാങ്കിങ് കറസ്‌പോണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം, വിശദാംശങ്ങൾ


കോഴിക്കോട്: ബാങ്കിങ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേത്തട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ ക്ഷണിച്ചു.

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം വേണം. ആധാര്‍, പാന്‍കാര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍, ബയോമെട്രിക് ഡിവൈസ്, കാര്‍ഡ് പ്ലസ് പിന്‍ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. http://www.ippbonline.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495- 2380690, 9944960690, 9746039663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Summary: application invited for banking correspondent job