അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസ്; വടകരയിൽ തട്ടിപ്പിനിരയായത് നിരവധി പേർ, നഷ്ടമായത് 9 കോടിയിലേറെ രൂപ
വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ വടകരയിൽ ദിനം പ്രതി പരാതിയുമായി എത്തുന്നത് നിരവധി പേരാണ്. നൂറിലേറെ പരാതികൾ ഇതിനകം ലഭിച്ചു കഴിഞ്ഞു. വടകരയില്‍ മാത്രം 9.5 കോടി രൂപയാണ് നഷ്ടമായത്. അപ്പോളോ ഗോള്‍ഡ് ഇൻവെസ്റ്റ്മെന്റ് സ്കീമുകളില്‍ പണം നിക്ഷേപിച്ചവരാണ് പണം നഷ്ടപ്പെട്ട് പരാതിയുമായി എത്തുന്നത്.
വിവാഹത്തിന് സ്വരൂപിച്ച പണവും സ്വത്തുക്കള്‍ വിറ്റു മടക്കമാണ് പലരും ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചത്. ഒരു ലക്ഷം മുതല്‍ 50 ലക്ഷംവരെ നഷ്ടമായവരുണ്ട്. ഒരു കുടുംബത്തിലെ പിതാവ്, മാതാവ്, മക്കളടക്കം അഞ്ചുപേർ 40 ലക്ഷത്തിലധികം രൂപ നിക്ഷേപം നടത്തി പണം നഷ്ടമായെന്ന് തിങ്കളാഴ്ച നല്‍കിയ പരാതിയില്‍ പറയുന്നു.
പേരാമ്പ്ര പൊലീസ് സ്റ്റേഷനിലും സമാന പരാതികളുണ്ട്. നിലവില്‍ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസിന് ലഭിച്ച കേസുകളില്‍ പകുതിയിലധികം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒറ്റക്കേസായി രജിസ്റ്റർ ചെയ്താണ് പൊലീസ് കേസന്വേഷിക്കുന്നത്. വിദേശത്തേക്ക് കടന്ന പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ജ്വല്ലറിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഉയർന്ന ലാഭവിഹിതം വാഗ്ദാനം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകർക്ക് ഒരു ലക്ഷം രൂപക്ക് 1000 രൂപ ലാഭവിഹിതം ലഭിച്ചിരുന്നു.
കോവിഡിനുശേഷം ജ്വല്ലറിയുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് നിക്ഷേപകർ പറയുന്നത്.
Summary: Apollo Jewelery investment fraud case; Many people were scammed in Vadakara, worried investors