വിദ്യാർത്ഥികളും ജനപ്രതിനിധികളും അധ്യാപകരുമെല്ലാം അണിചേർന്നു; പേരാമ്പ്രയിൽ ലഹരിവിരുദ്ധ ശൃംഖല തീർത്തു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര സി.കെ.ജി.എം ഗവ.കോളേജും സംയുക്തമായി ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തു. കോളേജിൽ നിന്നാരംഭിച്ച മനുഷ്യ ചങ്ങല ബ്ലോക്ക് പഞ്ചായത്തു ഓഫീസിൽ അവസാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ വിവിധ ഘടക സ്ഥാപനത്തിലെ ജീവനക്കാർ, കോളേജ് വിദ്യാർഥികൾ, അധ്യാപകർ, തുടങ്ങിയവർ ലഹരി വിരുദ്ധ ശൃംഖലയിൽ അണിചേർന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു പ്രതിജ്ജ ചൊല്ലി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.ആർ ഷീത്തോർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ആന്റി നാർക്കോട്ടിക് സെൽ കോ – ഓർഡിനേറ്റർ സി.രജീഷ് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ പ്രതീകാത്മകമായി മയക്കുമരുന്ന് കത്തിച്ചു. പരിപാടിയിൽ ബോധ പൂർണിമയുമായി ബന്ധപ്പെട്ട മൽസര വിജയികൾക്കുളള സമ്മാനങ്ങളും വിതരണം ചെയ്തു.

summary: Anti-drug human chain in Perambra