നടുവണ്ണൂര്‍- മേപ്പയ്യൂര്‍ റൂട്ടില്‍ തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം


നടുവണ്ണൂര്‍: തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. നടുവണ്ണൂര്‍ മേപ്പയ്യൂര്‍ റൂട്ടില്‍ തോട്ടുമൂലയിലെ തോട്ടിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാല് മണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുരുഷൻ്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പോലീസും പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു.

Summary: An unidentified body was found in a stream on Naduvannur-Mepayyur route; The carcass is three days old