കൊടിയത്തൂരില്‍ നിയന്ത്രണംവിട്ട ലോറി വീടിനു മുകളിലേക്ക് ഇടിച്ചുകയറി അപകടം; തിരിച്ചിറക്കിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍


കൊടിയത്തൂര്‍: മണ്ണെടുക്കുന്നതിനായി കൊണ്ടുവന്ന ഹിറ്റാച്ചി ലോറിയിലേക്ക് കയറ്റുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി വീടിന്റെ മുകളിലേക്ക് പാഞ്ഞുകയറി. ചെറുവാടി തനെങ്ങപ്പറമ്പ് കോനോത്ത് സുഹറാബിയുടെ വീടിനു മുകളിലേക്കാണ് ഇന്നലെ ഉച്ചയോടെ വണ്ടി നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.

ആര്‍ക്കും കാര്യമായ പരിക്കുകളില്ല. വീടിന് നിസ്സാര കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്റെ മുകളിലെത്തിയ വാഹനത്തെ മണിക്കൂറുകള്‍ ശ്രമിച്ചാണ് നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് നീക്കിയത്.