നടുവണ്ണൂര്‍ മുക്കിലെപ്പീടികയില്‍ നിയന്ത്രണം വിട്ടകാര്‍ ബൈക്കുകളിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്


നടുവണ്ണൂര്‍: നടുവണ്ണൂര്‍ പേരാമ്പ്ര റോഡില്‍ മുക്കിലെ പീടികയ്ക്ക് സമീപം വാഹനാപകടം. മൂന്ന് പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കുകളിലും വഴിയരികില്‍ നിന്ന യാത്രക്കാരിലും ഇടിച്ചു കയറുകയായിരുന്നു.

ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറാണ് കടയ്ക്ക് സമീപം നിര്‍ത്തിയിട്ട ബൈക്കുകളില്‍ ഇടിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന കരുവണ്ണൂര്‍ സ്വദേശികളായ മൂന്നു പേര്‍ക്കും നിസ്സാരമായ പരിക്കുകളേറ്റു.

ഡ്രൈവറോട് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. സംഭവത്തില്‍ ബാലുശ്ശേരി പോലീസ് കേസെടുത്തു.

വീഡിയോ കാണാം