ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ അധ്യാപികയായ കോഴിക്കോട് സ്വദേശിനി അന്തരിച്ചു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ അധ്യാപികയായ കോഴിക്കോട് സ്വദേശിനി ശ്വേത ഷാജി അന്തരിച്ചു. നാൽപ്പത്തിയേഴ് വയസായിരുന്നു. ശനിയാഴ്ച രാവിലെ ഗോവയിൽ വെച്ചായിരുന്നു അന്ത്യം.
അർബുദ രോഗബാധിതയായതിനെത്തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് എത്തിയതായിരുന്നു. ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു കോമേഴ്സ് അധ്യാപികയായിരുന്നു.
ഭർത്താവ്: കോട്ടച്ചേരി ഷാജി കരുണാകരൻ
രണ്ട് പെൺമക്കളുണ്ട്.