തണ്ണീർപന്തലിൽ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച്‌ പണം കവർന്ന സംഭവം; പ്രതി അറസ്റ്റില്‍


നാദാപുരം: തണ്ണീർപന്തലില്‍ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച്‌ പണം കവർന്ന കേസില്‍ പ്രതി അറസ്റ്റില്‍. തണ്ണീർപന്തൽ സ്വദേശി കപ്പള്ളി താഴെ രാംജിത്തിനെയാണ് (27) നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടിത്താഴെ ഇബ്രാഹിം (53) നെയാണ് പ്രതി അക്രമിച്ച് പണം കവർന്നത്‌. സെപ്തംബര്‍ 6ന് രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. കടയിലെത്തിയ പ്രതി മുളക് പൊടി എറിഞ്ഞ് പട്ടിക ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് കടയിലുണ്ടായിരുന്ന 11,000 ത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. അക്രമം കണ്ട് സ്ഥലത്ത് എത്തിയ നാട്ടുകാരാണ് വ്യാപാരിയെ ആശുപത്രിയില്‍ എത്തിച്ചത്.

Description: An incident where a merchant was attacked; The accused was arrested