‘കൂട്ടുകാരുടെ സന്തോഷത്തിന് ഒരു കൈ സഹായം’; കണ്ണൂര്‍ ജില്ലാ ജയിലിലേക്ക്‌ ബീഡിക്കെട്ടുകള്‍ വലിച്ചെറിഞ്ഞ മുൻ തടവുകാരൻ പിടിയിൽ


കണ്ണൂര്‍: ജില്ലാ ജയിലിലേക്ക് ബീഡിക്കെട്ട് എറിഞ്ഞ യുവാവ് പിടിയില്‍. തിരുവല്ല സ്വദേശി അരവിന്ദ് കൃഷ്ണനാണ് അറസ്റ്റിലായത്. ജയിലിനുള്ളിലേക്ക് ബീഡിക്കെട്ട് എറിയുന്നത് കണ്ട ജയില്‍ ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു.

ജയിലിലെ മുന്‍ തടവുകരാനാണ് പിടിയിലായ അരവിന്ദ്. മൂന്ന് വലിയ ബോക്‌സുകളിലുള്ള ബീഡികളും ഇരുപതോളം പാക്കറ്റുകളുമാണ് ഇയാള്‍ എറിഞ്ഞുകൊടുത്തത്.

ജയിലിന് പുറത്തെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ഷെഡ്ഡിന് സമീപത്ത് നിന്ന് എറിഞ്ഞു കൊടുക്കുകയായിരുന്നു. തടവുപുള്ളികള്‍ക്ക് നല്‍കുന്നതിനായാണ് ബീഡിക്കെട്ടുകള്‍ എറിഞ്ഞുകൊടുത്തത് എന്നാണ്‌ വിവരം.