ചെങ്ങോട്ടുകാവില്‍ ട്രെയിന്‍തട്ടി മരിച്ച വയോധികയെ തിരിച്ചറിഞ്ഞു


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍തട്ടി മരിച്ച വയോധികയെ തിരിച്ചറിഞ്ഞു. ഈറോഡ് പുനത്തുംപടിക്കല്‍ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ ആലിപ്പുറത്ത് കമലാക്ഷിയമ്മയാണ് മരിച്ചത്. എഴുപത്തിയേഴ് വയസ്സായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെയാണ് കമലക്ഷിയമ്മയെ ട്രെയിന്‍ തട്ടിയത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നവഴി പെട്ടെന്ന് വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

ഭര്‍ത്താവ്: പരേതനായ ദാമോദരന്‍ നായര്‍. മകന്‍: ശ്രീനിവാസന്‍ ,ടയര്‍ വര്‍ക്‌സ് (ധര്‍മ്മപുരി ) മരുമകള്‍: അമ്പിളി സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, ബാലന്‍ നായര്‍, ഭാര്‍ഗ്ഗവി, രാജന്‍ നായര്‍, വത്സല.