വടകര പുതുപ്പണത്ത് വയോധിക ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ; അപകടത്തില്‍ പെട്ടത് അയനിക്കാട് സ്വദേശി


വടകര : പുതുപ്പണം ട്രെയിന്‍ തട്ടി വയോധിക മരിച്ചു. പയ്യോളി അയനിക്കാട് ചെത്ത് കിഴക്കേ തറേമ്മല്‍ ഇസ്മയിലിന്റെ ഭാര്യ ജമീലയാണ് മരിച്ചത്. അറുപതു വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

വടകര പുതുപ്പണം ബ്രദേഴ്‌സ് ബസ് സ്റ്റോപ്പിന് സമീപത്തുള്ള പെട്രോള്‍ പമ്പിന് പിറകിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വടകര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും