കൊയിലാണ്ടി മുത്താമ്പിയില്‍ കിണറ്റില്‍ വയോധികന്‍ മരിച്ച നിലയിൽ


കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. വൈദ്യരങ്ങാടി ടൗണില്‍ ഒരു കടയുടെ സമീപത്തായുള്ള പറമ്പിലെ കിണറ്റിലായിരുന്നു മൃതദേഹം.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസ് സാന്നിധ്യത്തില്‍ ഫയര്‍ഫോഴ്‌സ് മൃതദേഹം പുറത്തെടുത്തു. മരിച്ചയാള്‍ മുത്താമ്പി സ്വദേശി യാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Summary: An elderly man died in a well at Koyaladi Muthambi Vaidyarangadi