ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു


ചൊക്ലി: ചൊക്ലി ഒളവിലത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. മേക്കരവീട്ടിൽ താഴെ കുനിയിൽ കെ ചന്ദ്രശേഖരനാണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു.

ഇന്ന് രാവിലെയാണ് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: റീന,
മക്കൾ: രാഹുൽ, റിതിൻ, റോസ്ന