മേമുണ്ടയിൽ തെങ്ങിൽ നിന്ന് വീണ് വയോധികൻ മരിച്ചു
വടകര: മേമുണ്ടയിൽ തെങ്ങിൽ നിന്ന് വീണ് വയോധികൻ മരിച്ചു . കോയോത്ത് മീത്തൽ ഭാസ്ക്കരനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ചൊവ്വാഴ്‌ച രാവിലെ മേമുണ്ട ടൗണിനു സമീപത്തെ വീട്ടുപറമ്പിലെ തെങ്ങിൽ നിന്നും തേങ്ങയിടുന്നതിനിടെയാണ് സംഭവം.
തേങ്ങയിട്ട ശേഷം താഴേക്ക് ഇറങ്ങുമ്പോൾ ഭാസ്കരൻ നിലത്തേക്ക് വീഴുകയായിരുന്നു. ഉടൻ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ആശുപത്രിയിലേക്ക് എത്തും മുൻപ് വഴിമധ്യേ മരിച്ചു.
ഭാര്യ: ചന്ദ്രി (ബഡ്‌സ് സ്‌കൂൾ വില്യാപ്പള്ളി)
മക്കൾ: അഖിൽ, അരുൺ, അഞ്ജു
മരുമക്കൾ: മിഥുൻ കുനിയിൽ, അഞ്ജന, മണിമല
Description: An elderly man died after falling from a coconut tree in Memunda