കുറ്റ്യാടി പുഴയിൽ ഒഴുക്കില്‍പ്പെട്ടു; വയോധികന്‍ മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല


കുറ്റ്യാടി: പുഴയിലെ ഒഴുക്കിൽപ്പെട്ട വയോധികന് ദാരുണാന്ത്യം. കുറ്റ്യാടി പുഴയിലാണ് അപകടം നടന്നത്. വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ ഒഴുക്കില്‍പ്പെട്ടതെന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ നാദാപുരം ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വയോധികനെ കണ്ടെത്തി കരയ്‌ക്കെത്തിച്ചത്.

ആശുപത്രിയിലെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം 75-80 പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത് എന്ന് പോലീസ് പറഞ്ഞു.


കുറ്റ്യാടി പോലീസും സംഭവസ്ഥക്കാലത്തെത്തിയിരുന്നു. തുടർനടപടികൾ നടക്കുന്നു.

summary: an elderly man died after being swept away by the kuttyadi river