രാമനാട്ടുകരയില്‍ ബസ് തട്ടി വയോധികന്‍ മരിച്ചു; ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി; അപകടം സ്വകാര്യ ബസിന്റെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം (വീഡിയോ കാണാം)


രാമനാട്ടുകര: രാമനാട്ടുകര ദേശീയ പാതയില്‍ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ ബസ് തട്ടി വയോധികനു ദാരുണാന്ത്യം. രാമനാട്ടുകര മാന്ത്രിമ്മല്‍ മാന്ത്ര പടന്നയില്‍ കുട്ടായി ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു.

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് – പാലക്കാട് റൂട്ടിലോടുന്ന ഫാന്റസി ബസാണ് അപകടമുണ്ടാക്കിയത്. സ്റ്റാന്‍ഡിലേക്ക് കയറുമ്പോള്‍ കുട്ടായിയിലെ ഇടിയ്ക്കുകയായിരുന്നു. തിരക്കേറിയ റോഡിലൂടെ വളരെ അശ്രദ്ധമായി വാഹനമെടുക്കുകയും നടന്നു പോയ കുട്ടായിയെ ഇടിച്ചിടുകയുമായിരുന്നു. ഇയാളുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി.

ഉടനെത്തന്നെ നാട്ടുകാര്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്രദ്ധമായ ഡ്രൈവിംഗ് ആണ് അപകട കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. ബസ് അശ്രദ്ധമായി വളയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം

summary: an elderly man died after being hit by a bus at the Ramanattukara national highway near bus stand