മാഹി കോപ്പാലത്ത് വീട്ടിനുള്ളിൽ നിന്ന് ടിവി കാണുകയായിരുന്ന വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മാഹി: വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി രൺ ദീപ് സർക്കാറാണ് അറസ്റ്റിലായത്. കോപ്പാലത്തെ ദേവീകൃപയിൽ ജാനുവിന്റെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ടി.വി. കാണുകയായിരുന്നു ജാനു. മോഷ്ടാവ് കഴുത്തിൽ പിടിച്ച ഉടനെ ഇവർ ബഹളം വെച്ചു. ഇതോടെ വീട്ടിലുള്ളവരും സമീപത്തുള്ളവരും ഓടിയെത്തി മോഷ്ടാവിനെ പിടികൂടി. ന്യൂമാഹി പോലിസിൽ ഏല്പിച്ചു.
Description: An attempt was made to break the necklace of an elderly woman who was watching TV from inside her house in Mahi Kopalam