കര്‍ണാടകയിലെ ഷിമോഗയില്‍ വാഹനാപകടം; ബാലുശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


ബാലുശ്ശേരി: കര്‍ണാടകയിലെ ഷിമോഗയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബ്ലോക്ക് റോഡ് കുമ്മിണിയോട്ടുമ്മല്‍ ബബിലാഷ് ആണ് മരിച്ചത്. നാല്‍പ്പത്തി രണ്ട് വയസ്സായിരുന്നു.

ഞായറാഴ്ച വൈകുന്നേരം ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് പോകുന്നവഴി ലോറി ഇടിക്കുകയായിരുന്നു.

അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: വിലാസിനി. ഭാര്യ: ഷീബ. മകള്‍: സങ്കീര്‍ണ. സഹോദരി: പരേതയായ ബവിത. സഞ്ചയനം ബുധനാഴ്ച.