കൊയിലാണ്ടി കൊല്ലത്ത് ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു


കൊയിലാണ്ടി: കൊല്ലത്ത് കഴിഞ്ഞദിവസം ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലം പാറപ്പള്ളി സ്വദേശി യൂസുഫ് മൻസിൽ ഫഹീം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.

കൊയിലാണ്ടി വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയിൽ ആഗസ്റ്റ് 13 ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫഹീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

പെയിന്റിങ് തൊഴിലാളിയാണ്. യൂസഫ് മൻസിൽ ബാവയുടെയും ഫാത്തിമയുടെയും ഏക മകനാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്കുശേഷം കൊല്ലം പാറപ്പള്ളിയിൽ നടക്കും.