പേരാമ്പ്ര പുതിയ ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍കഥയാവുന്നു; പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും സ്‌കൂട്ടറും കൂട്ടിയിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
പൈതോത്ത്: പേരാമ്പ്ര ബൈപ്പാസ് പൈതോത്ത് ജംഗ്ഷനില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേര്‍ക്ക് പരിക്ക്. പൈതോത്ത് സ്വദേശിയായ നിത്യ, ബാലുശ്ശേരി നന്മണ്ട സ്വദേശിയായ ഗംഗ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. പൈതോത്ത് ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടറും ഇ.എം.എസ് ഹോസ്പിറ്റലിനു സമീപത്തു നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

കാറില്‍ ഒരു കുഞ്ഞടക്കം നാലുപേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് എല്ലിന് പരിക്കേറ്റ നിത്യയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗംഗയ്ക്ക് മുക്കിനാണ് പരിക്കേറ്റത്.