പാലേരിയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കുറ്റ്യാടി പേരാമ്പ്ര പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു


പാലേരി: കുറ്റ്യാടി പേരാമ്പ്ര റൂട്ടില്‍ പാലേരിയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. പാലേരി ടൗണിന് സമീപം ചാളക്കുന്നത്ത് വളവിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം.

പേരാമ്പ്ര ഭാഗത്തു നിന്ന് പൈപ്പുമായി കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ആര്‍ക്കും പരുക്കില്ല. കുറ്റ്യാടി പേരാമ്പ്ര പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.