പേരാമ്പ്ര കൈതക്കലില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; യുവാവിന് ദാരുണാന്ത്യം


പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ വാഹനാപകടം സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കൈതക്കല്‍ സ്വദേശി ഹനീഫയാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കൈതക്കല്‍ പുതിയ ബൈപ്പാസിന് സമീപം വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ഹനീഫ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.