അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശി ഇന്ന് ആശുപത്രി വിട്ടേക്കും, പോസിറ്റീവായ ആളുടെ രോഗം ഭേദമാക്കുന്നത് ഇന്ത്യയിൽ ആദ്യം


പയ്യോളി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ 14 വയസുകാരൻ ഇന്ന് ആശുപത്രി വിട്ടേക്കും. കുട്ടിയുടെ രണ്ടാമത്തെ പി സി ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു. കുട്ടി ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം രോഗം പോസിറ്റീവ് ആയ ആള്‍ക്ക് അസുഖം ഭേദമാകുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്ന് പേരും മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാലുപേരും ചികിത്സയിലുണ്ട്. ഇതിലൊരാള്‍ക്ക് ഐസിയു സപ്പോർട്ടുണ്ട്.

നിരീക്ഷണത്തിലുള്ളതില്‍ വൈറല്‍ പനിയുള്ളയാളുടെ സാമ്ബിള്‍ പരിശോധനയ്ക്കുമയച്ചു. സംസ്ഥാനം ആവശ്യപ്പെട്ടത് പ്രകാരം മോണോ ക്ലോണല്‍ ആന്റിബോഡി മരുന്ന് ആസ്‌ട്രേലിയയില്‍ നിന്നെത്തിച്ചിരുന്നു.