എസ്.എഫ്.ഐ അക്രമങ്ങൾക്ക് പോലീസ് ഒത്താശയെന്ന് ആരോപണം; വടകര പോലീസ് സ്റ്റേഷനു മുമ്പിൽ കെ.എസ്.യുവിൻ്റെ കണ്ണുകെട്ടി പ്രതിഷേധം


വടകര: വടകര പോലീസ് സ്റ്റേഷനു മുമ്പിൽ കെ.എസ്.യു പ്രവർത്തകർ കണ്ണുകെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. എസ്.എഫ്.ഐ അക്രമങ്ങൾക്ക് പോലീസ് കുടപിടിക്കുകയാണെന്ന് ആരോപിച്ചായിരുന്നു കെ.എസ്.യുവിൻ്റെ പ്രതിഷേധം. പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം പ്രസിഡന്റ്‌ സി.നിജിൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ദിൽരാജ് പനോളി അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ലാ ജനറൽ സെക്രട്ടറി ഗായത്രി മോഹൻദാസ്, കാർത്തിക് ചോറോട്, ശിവപ്രസാദ്, സായ് ചേതൻ ലാൽ എന്നിവർ സംസാരിച്ചു.