മാധ്യമങ്ങൾ കള്ള പ്രചാരവേല നടത്തുന്നുവെന്നാരോപണം; ആയഞ്ചേരിയിൽ സി പി എമ്മിന്റെ ബഹുജന കൂട്ടായ്മ
വടകര: മാധ്യമങ്ങൾ കള്ള പ്രചാരവേല നടത്തുന്നുവെന്നാരോപിച്ച് ആയഞ്ചേരിയിൽ സി പി എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ബഹുജന കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം ഏ എം റഷീദ് ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ പോലും കള്ളവാർത്തകൾ പ്രചരിപ്പിച്ച് എൽ ഡി എഫ് സർക്കാറിനെ അപകീർത്തിപ്പെടുത്താൻ കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങൾ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ബഹുജന കൂട്ടായ്മ.
പണമുണ്ടാക്കാനുള്ള ആർത്തിയും, ഇടതുപക്ഷ വിരോധവുമാണ് മാധ്യമങ്ങളെ ഇത്തരം തരംതാണ നിലവാരത്തിലെത്തിച്ചതെന്ന് ഏ എം റഷീദ് ആരോപിച്ചു. ടി.വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ സോമൻ, അനിൽ ആയഞ്ചേരി എന്നിവർ സംസാരിച്ചു.