ജനാധിപത്യ മഹിളാ അസോസിയേഷൻ കായണ്ണ പഞ്ചായത്ത് സമ്മേളനം: നിലവിലെ കമ്മിറ്റിയെ രണ്ടായി വിഭജിച്ചു; പുതിയ ഭാരവാഹികൾ ഇവർ


പേരാമ്പ്ര: ജനാധിപത്യ മഹിളാ അസോസിയേഷൻ കായണ്ണ പഞ്ചായത്ത് കമ്മിറ്റിയെ രണ്ടായി വിഭജിച്ചു. പഞ്ചായത്ത് സമ്മേളനത്തിലാണ് കമ്മിറ്റിയെ വിഭജിക്കാൻ തീരുമാനിച്ചത്.

കായണ്ണ ഇ.എം.എസ് ബാങ്ക് ഓഡിറ്റോറിയത്തിലെ സി.എം.നാരായണി നഗറിൽ വെച്ച് നടന്ന സമ്മേളനത്തിന് ടി.കെ.നാരായണി ടീച്ചർ പതാക ഉയർത്തി. എൻ.പത്മജ, ഷീബ ടീച്ചർ, കെ.വി.ബിർഷ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.

നിലവിലുള്ള കായണ്ണ പഞ്ചായത്ത് കമ്മിറ്റിയെ കായണ്ണ വെസ്റ്റ്, കായണ്ണ ഈസ്റ്റ് എന്നിങ്ങനെ രണ്ട് കമ്മറ്റികളായാണ് വിഭജിച്ചത്. രണ്ട് കമ്മിറ്റികൾക്കും പുതിയ ഭാരവാഹികളായി.

കായണ്ണ വെസ്റ്റ് ഭാരവാഹികൾ

പ്രസിഡന്റ്: പത്മജ പി.കെ

വൈസ് പ്രസിഡന്റ്: അജിത സി.കെ

സെക്രട്ടരി: പി.കെ.രജിത

ജോയിന്റ് സെക്രട്ടറി: വി.കെ.പത്മിനി

ട്രഷറർ: ഷീബ ടീച്ചർ

കായണ്ണ ഈസ്റ്റ് ഭാരവാഹികൾ

പ്രസിഡന്റ്: സുലോചന

വൈസ് പ്രസിഡന്റ്: ഷൈനി

സെക്രട്ടറി: പി.കെ.ഗീത

ജോയിന്റ് സെക്രട്ടറി: ശാന്ത ടീച്ചർ

ട്രഷറർ: ബിജി സുനിൽ

ചിത്രങ്ങൾ: