ഡിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകി; അഖില മര്യാട്ട് വീണ്ടും നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടാവും


നാദാപുരം: സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആരോപണ വിധേയയായി രാജിവെച്ച നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് കുറ്റക്കാരിയല്ലെന്ന് കോൺഗ്രസ് ഡി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ കണ്ടൈത്തൽ. ഡി.സി.സി വൈസ് പ്രസിഡണ്ട് പി.കെ.ഹബീബിനെയും, ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിലിനെയുമാണ് സംഭവം അന്വേഷിക്കാൻ ഡി.സി.സി നിയോഗിച്ചിരുന്നത്.

സംഭവത്തിൽ അന്വേഷണ കമ്മീഷൻ അഖില മര്യാട്ടിന് അനുകൂലമായി റിപ്പോർട്ട് ഡി.സി.സി ക്ക് സമർപ്പിച്ചു. അഖില ഈ സംഭവത്തിൽ കുറ്റക്കാരിയല്ലെന്നും അവർ ചതിക്കപ്പെടുകയാണ് ഉണ്ടായതെന്നും അതുകൊണ്ട് അഖില മര്യാട്ട് ഇരയാണെന്നും അവർക്കൊപ്പം പാർട്ടിയും പൊതു സമൂഹവും ഉറച്ചുനിൽക്കേണ്ടതുണ്ടെന്നും റിപ്പോട്ടിൽ പരാമർശിക്കുന്നു.

അഖില മര്യാട്ടിന് അനുകൂലമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 23 ന് നടക്കുന്ന നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ അഖില യെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിചിട്ടുണ്ട്. അഖില മാര്യാട്ടിനെതിരെ സാമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപത്തിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.