എ.കെ.ജി ഫുട്‌ബോൾ മേള: ബ്ലാക്ക്‌സൺ തിരുവോടിനെ തകർത്ത് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനലിൽ


കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന എ.കെ.ജി ഫുട്‌ബോൾ മേളയിലെ ആദ്യ ഫൈനലിസ്റ്റായി ജ്ഞാനോദയം ചെറിയമങ്ങാട്. ഇന്നലെ നടന്ന സെമി ഫൈനലിൽ ബ്ലാക്‌സൺ തിരുവോടിനെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനൽ ഉറപ്പിച്ചത്.

നാളെ രാത്രിയോടെ ഫൈനലിൽ ജ്ഞാനോദയം ചെറിയമങ്ങാട് ആരുമായി ഏറ്റുമുട്ടുമെന്ന് വ്യക്തമാകും. രണ്ടാം സെമി ഫൈനലിൽ നാളെ ഏഴ് മണിക്ക് ചെൽസി വെള്ളിപറമ്പും ജനറൽ എർത്ത് മൂവേഴ്‌സ് കൊയിലാണ്ടിയുമാണ് ഏറ്റുമുട്ടുന്നത്.

അണ്ടർ 17 ടീമിന്റെ സെമി ഫൈനലും ഇന്നലെ നടന്നിരുന്നു. ഈ മത്സരത്തിൽ എക്കാം ഓമശ്ശേരിയെ 2-1ന് പരാജയപ്പെടുത്തി ബെയ്‌സ് കൊയിലാണ്ടി ഫൈനൽ ഉറപ്പാക്കി. അണ്ടർ 17 രണ്ടാം സെമി ഫൈനലിൽ നാളെ സെവൻ സ്‌പോർട്‌സ് കുന്നമംഗലവും സാക് കല്ലായിയും തമ്മിൽ ഏറ്റുമുട്ടും. വൈകുന്നേരം ആറുമണിക്കാണ് മത്സരം.