‘കേന്ദ്രം കേരളത്തോടു കാട്ടിയ ഉപരോധസമാന അവഗണനയ്ക്കെതിരെ’; വൈക്കിലശ്ശേരിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് സി.പി.എം
വടകര: കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം നേതൃത്വത്തിൽ വള്ളിക്കാട് വള്ളിക്കാട് പ്രതിഷേധ പ്രകടനവും തെരുവുയോഗവും സംഘടിപ്പിച്ചു. വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പാർട്ടി ഏരിയ കമ്മിറ്റി അംഗം എ.പി.വിജയൻ, ലോക്കൽ സെക്രട്ടറി എൻ.നിധിൻ എന്നിവർ സംസാരിച്ചു. കെ.എം.വാസു, എം.അശോകൻ, പി.പി.പ്രജിത്ത് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
ബജറ്റുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാട്ടിയ ഉപരോധ സമാനമായ അവഗണനയ്ക്കെതിരെ കേപ്രാദേശിക തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള സി.പി.എം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാത്തിൻ്റെ ഭാഗമായി ഇന്ന് നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.