വീണ്ടും മസ്തിഷ്ക ജ്വരം; കോഴിക്കോട് മൂന്നര വയസുകാരൻ ചികിത്സയിൽ


കോഴിക്കോട് : അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച്ചയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഈ കുട്ടി തോട്ടില്‍ കുളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് രോഗം സ്ഥീരീകരിച്ചത്. വിദഗ്ദ്ധ ചികില്‍സക്കായി കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ കോഴിക്കോടേക്ക് റഫര്‍ ചെയ്യുകയായിരുന്നു.