പയ്യോളി കീഴൂരിൽ കാഴ്ചപരിമിതനെ ആക്രമിച്ചതിന് പിന്നാലെ അയൽവാസിയായ സി.പി.എം നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായും പരാതി; അയനിക്കാട് സ്വദേശി അനൂപിനെതിരെ വീണ്ടും കേസ്


പയ്യോളി: അയനിക്കാട് സ്വദേശിയെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും കേരള സ്റ്റേറ്റ് ആർടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പാലേരി മുക്കിൽ വടക്കേടത്ത് രവിയാണ് പരാതി നൽകിയത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രവിയുടെ അയൽവാസി കൂടിയായ അയനിക്കാട് സ്വദേശിയായ കുന്നുംപറമ്പത്ത് അനൂപ് ആണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അനൂപിന്റെ കല്ല്യാണം മുടക്കിയെന്നാരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ കീഴൂരിൽ കാഴ്ചപരിമിതിയുള്ളയാളെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിനും അനൂപിനെതിരെ കേസുണ്ട്.

 

ALSO READ..

https://vatakara.news/attempt-to-extort-money-by-assaulting-a-visually-impaired-kannur-native-case-against-native-of-ayanikad/