പൊന്മേരി പറമ്പില്‍ നിന്ന് 25 ഗ്രാം കഞ്ചാവുമായി വടകര അടക്കാത്തെരു സ്വദേശിയായ യുവാവ് പിടിയില്‍


വടകര: കഞ്ചാവുമായി യുവാവ് പിടിയില്‍. വടകര അടക്കാത്തെരു പാറേമ്മല്‍ ശരത്തിനെയാണ് (27) പൊന്മേരി പറമ്പില്‍ നിന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 25 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കല്‍ നിന്ന് പിടികൂടിയത്.

വടകര എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി വടകര, വില്യാപ്പള്ളി, ആയഞ്ചേരി, പൊന്മേരി പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി എക്‌സൈസ് അറിയിച്ചു.

വടകര എക്സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി.വേണു, പ്രിവന്റീവ് ഓഫീസര്‍ ഷൈലേഷ് കുമാര്‍ എം.എം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനിരുദ്ധ് പി.കെ, വിനീത് എം.പി, സിനീഷ് കെ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തുഷാര ടി.പി, ഡ്രൈവര്‍ ശ്രീജിത്ത് കെ.പി എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.