നടി രശ്മി ഗോപാല്‍ അന്തരിച്ചു
കൊച്ചി: സിനിമാ- സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാല്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയായത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ.
രശ്മിയുടെ അകാല വിയോഗത്തില്‍ നടന്‍ കിഷോര്‍ സത്യ, നടി ചന്ദ്ര ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.