അനധികൃത വയറിങ്ങിനെതിരെ നടപടിയുണ്ടാകണം; വടകരയിൽ ഇലക്ട്രിക്കൽ സൂപ്രവൈസേഴ്സ് ആൻ്റ് വയർമാൻസ് അസോസിയേഷൻ്റെ സംസ്ഥാന പ്രതിനിധി സമ്മേളനം
വടകര: ഇലക്ട്രിക്കൽ സൂപ്രവൈസേഴ്സ് ആൻ്റ് വയർമാൻസ് അസോസിയേഷൻ്റെ 30-ാം സംസ്ഥാന പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും വടകരയിൽ നടന്നു. മുൻസിപ്പാൽ ടൗൺ ഹാളിൽ നടന്ന സമ്മേളനം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കോഴിക്കോട് ജ്യോതിഷ് കെ പി ഉദ്ഘാടനം ചെയ്തു.
അനധികൃത വയറിങ്ങിനെതിരെ സർക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുകൾ ഉണ്ടാകുന്നില്ല. ആർടി ഓഫീസർമാർ വാഹന പരിശോധന നടത്തുന്നത് പോലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ് ഉദ്യോഗസ്ഥർ കൺസ്ട്രക്ഷൻ നടക്കുന്ന കെട്ടിടങ്ങളിൽ മിന്നൽ പരിശോധനനടത്തണമെന്നും വയറിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത തൊഴിലാളികളുടെ ഉന്നമനത്തിന് സർക്കാറിന്റെ ഭാഗത്ത് നിന്നും സഹായം വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വടകര ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് എം എം ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കുഞ്ഞുമോൻ, സംസ്ഥാന രക്ഷാധികാരി പി കെ രാജൻ,സംസ്ഥാന ട്രഷറർ ഭരതൻ ഡി കെ ,സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഉണ്ണികൃഷ്ണൻ കെ,സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എൻ രത്നാകരൻ ,കോഴിക്കോട് ജില്ലാ പ്രസിഡണ്ട് രാധാകൃഷ്ണൻ കെ, എന്നിവർ സംസാരിച്ചു.