വയനാടിനെ ചേർത്ത് പിടിക്കാൻ ആക്രി പെറുക്കി, ബിരിയാണി വിറ്റു; ഡിവൈഎഫ്ഐ നടക്കുതാഴ മേഖലാകമ്മിറ്റി സ്വരൂപിച്ചത് 264781 രൂപ


വടകര: വയനാടിനെ ചേർത്ത് പിടിക്കാൻ യുവാക്കൾ എല്ലാ വഴികളും പരീക്ഷിച്ച് കൊണ്ടിരിക്കുന്നു. പായസം വിറ്റും, കുടുക്ക പൊട്ടിച്ചും, പിറന്നാൾ ചിലവുകൾ മാറ്റിവെച്ചും ഡിവൈഎഫ്ഐ നടക്കുതാഴ മേഖലാ കമ്മിറ്റി വയനാടിനെ ചേർത്ത് പിടിച്ചു.

രണ്ട്ലക്ഷത്തി അറുപത്തിനാലായിരത്തി എഴുന്നൂറ്റി എൺപത്തിയൊന്ന് രൂപയാണ് നടക്കുതാഴ മേഖലാ കമ്മിറ്റിയിലെ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ചത്. തുകയുടെ ചെക്ക് മേഖലാ കമ്മിറ്റി ഭാരവാഹികൾ ചേർന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് സെക്രട്ടറി വികേഷിന് കൈമാറി.