പേരാമ്പ്രയില്‍ യുവതിയ്ക്കുനേരെ ആസിഡ് ആക്രമണം; മുഖത്തും നെഞ്ചിലും പൊള്ളലേറ്റു
പേരാമ്പ്ര: ചെറുവണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിനിയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ ഭര്‍ത്താവും കൂട്ടാലിട സ്വദേശിയുമായ പ്രശാന്തിനെ മേപ്പയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. ഇവിടെയെത്തിയ പ്രശാന്ത് യുവതിയ്ക്കുനേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രശാന്തും യുവതിയും തമ്മില്‍ വിവാഹ മോചിതരായതാണ്. യുവതിയുമായി വീണ്ടും ബന്ധം സ്ഥാപിക്കാന്‍ പ്രശാന്ത് ശ്രമിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ആക്രമണമെന്നാണ് വിവരം.

Summary: Acid attack on woman in Perambra; burns on face and chest