വടകര ലിങ്ക് റോഡിൽ സ്വകാര്യ ബസ്സും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്


വടകര: ലിങ്ക് റോഡിൽ സ്വകാര്യ ബസ്സും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. ഇരിങ്ങൽ സ്വദേശി നവനീതിനാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. വടകര പഴയ സ്റ്റാൻ്റിലേക്ക് പോകുകയായിരുന്ന സ്വകാര്യബസും പഴയ സ്റ്റാൻ്റ് ഭാഗത്ത് നിന്നും വരികയായിരുന്നു ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിൻറ മുൻഭാഗം ബസിനടിയിലേക്ക് കയറി. കാലിന് സാരമായി പരിക്കേറ്റ നവനീതിനെ വടകര ജില്ല ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് മാറ്റി.