കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചത് കോരപ്പുഴ സ്വദേശിനി


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കോരപ്പുഴ സ്വദേശിനി. കോരപ്പുഴ അഖില നിവാസിൽ ഷൈജ (48) ആണ് ഇന്ന് വൈകുന്നേരം അപകടത്തിൽ മരണപ്പെട്ടത്.

ഇന്ന് 6.45 ഓടെയാണ് കൊയിലാണ്ടി പഴയ ചിത്രാ ടാക്കീസിന് സമീപമാണ് അപകടം ഉണ്ടായത്. ടാങ്കർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം കുറച്ചു ദൂരം റോഡിലൂടെ കൊണ്ടുപോവുകയായിരുന്നു.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ 32 ഇ 058 നമ്പർ ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഷൈജയെ കൊയിലാണ്ടി താലൂ‌ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു.

അച്ഛൻ മരപ്പുറക്കൽ ചന്ദ്രൻ. അമ്മ ലീല. ഭർത്താവ്: അനിലേഷ് (റിട്ടയേർഡ് സി.ആർ.പി.എഫ്, കോൺഗ്രസ്സ് കാപ്പാട് മണ്ഡലം സെക്രെട്ടറി). മക്കൾ: പരേതയായ അനഘ, ആദിത്യൻ. സഹോദരങ്ങൾ: അനിൽ, സുനിൽ, അജിത. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Summary: Accident involving a tanker lorry and a scooter in Koyilandy; Korappuzha native dies