വടകരയിൽ മിനിലോറി ബൈക്കിലിടിച്ച് അപകടം; റോഡിലേക്ക് തെറിച്ചുവീണ രണ്ടു സ്ത്രീകളും കുഞ്ഞും ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


വടകര: വടകര ദേശീയപാതയില്‍ സ്കൂട്ടറില്‍ മിനി ലോറിയിടിച്ച് അപകടം. റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരായ രണ്ടു സ്ത്രീകൾക്കും കുഞ്ഞിനും പരിക്കേറ്റു. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാർ പിറകെ വന്ന ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസ് പെട്ടെന്ന് വെട്ടിച്ചതിനാലാണ് അപകടം ഒഴിവായത്.

പരിക്കേറ്റ രണ്ടു സ്ത്രീകളെയും കുഞ്ഞിനേയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സിന്റെ തൊട്ടുമുന്നിലായിരുന്നു രണ്ടു യുവതികളും കുട്ടിയും ഉണ്ടായിരുന്നത്. ബസ്സിന് മുന്നിലുള്ള മിനി ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടയിലാണ് ലോറി തട്ടി സ്കൂട്ടർ മറിഞ്ഞത്.

ബസ്സിന്റെ ടയറിനോട് ചേർന്നായിരുന്നു സ്കൂട്ടർ വീണത്. എന്നാല്‍ ബസ് എതിർദിശയിലേക്ക് വെട്ടിച്ചതോടെയാണ് വൻ അപകടം ഒഴിവായത്. നിലവില്‍ നിസാര പരിക്കുകളോടെയാണ് ഇവർ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Summary: Accident in Vadakara when a minilorry collided with a bike; Two women and their child who fell on the road narrowly escaped without boarding the bus