തൂണേരിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം


നാദാപുരം: തൂണേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൂണേരി ബാലവാടി സ്‌റ്റോപിന് സമീപത്താണ് സംഭവം. ചാലപ്രം റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് നീങ്ങിയതോടെ കാര്‍ വലതുഭാഗത്തെ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു.

നാദാപുരം ഭാഗത്ത് നിന്നും പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ചിറ്റാരിപ്പറമ്പ് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.