നാദാപുരം പയന്തോങിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച അപകടം; മുക്കം സ്വദേശിക്ക് പരിക്ക്, ലോറിക്കുള്ളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ


നാദാപുരം: പയന്തോങിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്. മുക്കം ചെറുവടി സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്.

പയന്തോങ് ഹൈടെക് സ്കൂളിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. ടിപ്പർ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഷാജഹാനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

നാദാപുരത്ത് നിന്ന് ഫയർ ഫോഴ്സ്‌ എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു ക്യാബിൻ മുറിച്ച ശേഷമാണ് പുറത്തെടുത്തത്. തുടന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഉണ്ണികൃഷ്ണൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാർ, ഫയർ ആൻഡ് ഓഫീസർമാരായ ഡി അജേഷ്, സുദീപ്, കെ കെ ഷിഖിലേഷ്, മനോജ്, ഡ്രൈവർ സ്മിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.