കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് മൂന്ന് കടകള്‍ തകര്‍ന്നു; ലക്ഷങ്ങളുടെ നാശനഷ്ടം


കുറ്റ്യാടി: അമ്പലക്കുളങ്ങരയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് മൂന്ന് കടകള്‍ തകര്‍ന്നു. വയനാട്ടില്‍ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. പുലര്‍ച്ചെയായിരുന്നു അപകടം. ഈ സമയത്ത് റോഡില്‍ ആരുമില്ലാത്തതിനാല്‍ അത്യാഹിതം ഒഴിവായി.

കുനിയില്‍ ഹൈമ, കല്ലുപുരയില്‍ നാണു, തേന്മാവുള്ളതില്‍ ഗോവിന്ദന്‍ എന്നിവരുടെ കടയുടെ മുന്‍ഭാഗമാണ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ നേരം ഇതുവഴിയുള്ള ഗതാഗതം മുടങ്ങി.