ബാലുശ്ശേരിയിൽ വാഹനാപകടം; സ്വകാര്യ ബസും സ്കോർപിയോയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്


ബാലുശ്ശേരി: ബാലുശ്ശേരി അറപീടികയിൽ സ്വകാര്യ ബസും സ്കോർപിയോയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ ദമ്പതികൾക്കും മകനും ബസ് യാത്രകരായ ചിലർക്കുമാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.

അപകടത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായി തകർന്ന നിലയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റുള്ളവരെ ബാലുശ്ശേരിയിലെ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ക്കോർപ്പിയോ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ബാലുശ്ശേരി കിനാലൂർ എസ്റ്റേറ്റ് ഭാ​ഗത്തേക്ക് സർവീസ് നടത്തുന്ന അനാമിക ബസാണ് അപകടത്തിൽ പെട്ടതെന്ന് ബാലുശ്ശേരി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബാലുശ്ശേരി ഭാ​ഗത്തു നിന്ന് താമരശ്ശേരി ഭാ​ഗത്തേക്ക് പോവുകയായിരുന്നു സ്കോർപിയ.

Summary: accident in Balusherry, Private bus collides with Scorpio, many people injured