തായ്‌ലാന്‍ഡില്‍ വാട്ടര്‍ റൈഡിനിടെ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിനി മരിച്ചു


തലശ്ശേരി: തായ്‌ലാന്റിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിനി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്ംബര്‍ നാലിനായിരുന്നു കുടുംബത്തിനൊപ്പം ബാങ്കോക്കിലെ സന്ദര്‍ശത്തിനിടെ അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.

സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം. ഇതിനിടെയായിരുന്നു മാതാപിതാക്കള്‍ക്കും കുടുംബത്തിനുമൊപ്പം ബാങ്കോക്കിലേക്ക് യാത്ര പോയത്‌. മൃതദേഹം ഇന്ന് രാവിലെയോടെ ധര്‍മടം പാലയാട് യൂണിവേഴ്‌സ്റ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിക്കും. 12ന് സെയ്ദാര്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

ഉപ്പ: മാരാത്തേയില്‍ നസീര്‍, ഉമ്മ: ഷബീന നസീര്‍. ഭര്‍ത്താവ്: മുഹമ്മദ് റോഷന്‍. മകന്‍: ആദം ഈസ മുഹമ്മദ്.

സഹോദരി: ഷസിന്‍ സിതാര (ദുബായ്). കേരള ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും കേരള വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്.

Description: Accident during water ride in Thailand; A native of Thalassery died