കൊടിയത്തൂരില്‍ സ്ക്കൂള് ബസ് പിന്നോട്ടെടുക്കുമ്പോള്‍ രണ്ട് ബസുകള്‍ക്ക് ഇടയില്‍പ്പെട്ട് അപകടം; വിദ്യാര്‍ത്ഥി മരിച്ചു
കൊടിയത്തൂര്‍: കൊടിയത്തൂരില്‍ സ്ക്കൂള് ബസ്സിടിച്ച് പതിനാലുകാരനായ വിദ്യാര്‍ഥി മരിച്ചു. കൊടിയത്തൂര്‍ പി.ടി.എം ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി പാഴൂര്‍ സ്വദേശി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്.
സ്കൂള്‍ യുത്ത് ഫെസ്റ്റിവല്‍ കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരികയായിരുന്നു മുഹമ്മദ് ബാഹിഷ്. ബസ് പിന്നോട്ടെടുക്കുമ്പോള്‍ രണ്ട് സ്കൂള്‍ ബസുകള്‍ക്ക് ഇടയില്‍പ്പെട്ട കുട്ടിയെ ഇടിക്കുകയായിരുന്നെന്നാണ് വിവരം. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല.