ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡരികിലേക്ക് മറിഞ്ഞു വീണു, അടിയിൽപെട്ട ഡ്രെെവറെ പുറത്തെടുത്തത് ഓട്ടോറിക്ഷ എടുത്തുയർത്തി; നടുവണ്ണൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു
നടുവണ്ണൂർ: നടുവണ്ണൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രെെവർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ കാവുന്തറ തെങ്ങിടക്കുഴി പ്രബീഷിന് (35) ആണ് പരിക്കേറ്റത്. നടുവണ്ണൂർ എസ്ബിഐക്ക് സമീപം ഇന്ന് വെെകീട്ടാണ് സംഭവം.
രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ച ശേഷം കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് തിരികെ വരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന ആംബുലൻസ് എതിർദിശയിലായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ ഓട്ടോയുടെ അടിയിൽപെട്ടാണ് പ്രബീഷിന് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഓട്ടോറിക്ഷ എടുത്തുയർത്തിയാണ് പ്രബീഷിനെ പുറത്തെടുത്തത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോയിൽ യാത്രക്കാരില്ലാത്തതിന്ല വലിയ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഏതാനും സമയം റോഡിൽ ഗതാഗത തടസമുണ്ടായി.
Summary: In the impact of the collision, the auto overturned on the side of the road and the driver who was trapped underneath was pulled out and the autorickshaw was lifted; One injured as ambulance collides with auto-rickshaw in Naduvannur