കൊയിലാണ്ടി കോമത്തുകരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചുള്ള അപകടം; പരിക്കേറ്റത് ഇരുപതോളം പേര്‍ക്ക്, മൂന്നുപേർക്ക് സാരമായ പരിക്ക്
കൊയിലാണ്ടി: കോമത്തുകരയില്‍ ബസ്സും പിക്കപ്പ് വാനും കുട്ടിയിടിച്ചുള്ള അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് സാരമാണ്. രമേശന്‍, ഷീല, നൗഷാദ്, പ്രേംരാജ്, നിത, സ്‌നേഹ, ഷിജു, നുംസീറ, സിന്ധു, നൗഷിദ, അനുശ്രീ, അനുപമ, സുബൈദ, കറുപ്പന്‍, പെരിയസ്വാമി, അലോജ്, മനോജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇന്ന് രാവിലെ 8.30തോടെ കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാനപാതയിലാണ് അപകടം നടന്നത്. വലതും വശത്തെ റോഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിക്കപ്പ് വാനിനെ വെട്ടിച്ച് ഒഴുവാക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസം അനുഭവപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Summary: Accident at Komathukara; Twenty people were injured