‘ഗ്രാമീണതയുടെ വിശുദ്ധിയും ലാളിത്യവും കൈമുതലാക്കിയ എഴുത്തുകാർക്ക് ജനമനസുകളിൽ ഇടം ലഭിക്കും’; നാദാപുരത്ത് അബ്ദുല്ല വല്ലംകണ്ടത്തിൻ്റെ ‘ഒരു ചക്ക കഥ’ പ്രകാശനം ചെയ്തു
നാദാപുരം: സ്വതന്ത്ര കർഷക സംഘം നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്ല വല്ലംകണ്ടത്തിൽ എഴുതിയ ‘ഒരു ചക്ക കഥ’ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പുസ്തകം ഏറ്റുവാങ്ങി. നാദാപുരം ഡീ പാരീസ് ഹാളിൽ നടന്ന ചടങ്ങിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം അധ്യക്ഷത വഹിച്ചു.
ഓരോ വ്യക്തിയുടെയും അനുഭവങ്ങളും ജീവിത സാഹചര്യങ്ങളുമാണ് നല്ല എഴുത്തുകാരെ സൃഷ്ടിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സമകാലികമായ പല സംഭവങ്ങളും വിഷയമാക്കി വായനക്കാർക്ക് ആസ്വാദ്യകരമായ രീതിയിൽ ചിട്ടപ്പെടുത്തുക എന്നത് ഏറെ ശ്രമകരമാണ്. ഗ്രാമീണതയുടെ വിശുദ്ധിയും ലാളിത്യവും കൈമുതലാക്കിയ എഴുത്തുകാർക്ക് കൂടുതൽ കാലം ജന മനസുകളിൽ ഇടം ലഭിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം.കെ.അഷ്‌റഫ് പുസ്തക പരിചയം നടത്തി. സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, എൻ.കെ മൂസ മാസ്റ്റർ, മോഹനൻ പാറക്കടവ്, ടി.കെ ഖാലിദ് മാസ്റ്റർ, എം.പി സൂപ്പി, എ.കെ പീതാബരൻ, ഒ.പി മൊയ്തു, ലുക്മാൻ അരീക്കോട്, കെ ദ്വര, ടി.കെ അഹമ്മദ് മാസ്റ്റർ, അശോകൻ മാസ്റ്റർ, എ ആമിന ടീച്ചർ, പി.കെ ദാമു, സി.കെ അബൂട്ടി, വി.വി.കെ ജാതിയേരി, എ.കെ റഷീദ്, കെ.കെ അന്ത്രു മാസ്റ്റർ, സി.വി മൊയ്തീൻ ഹാജി തുടങ്ങിയവർ സംസാരിച്ചു. കൺവീനർ എ.കെ.ടി കുഞ്ഞമ്മദ് സ്വാഗതവും പി ഇബ്രാഹിം നന്ദിയും പറഞ്ഞു.
Summary: ‘Writers who have captured the purity and simplicity of rurality will find a place in the minds of the people’; Abdullah Vallamkandath’s ‘Oru Chakka Katha’ was released