ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; കക്കോടി സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ കക്കോടി സ്വദേശിയായ യുവാവ് മരിച്ചു. കക്കോടിയിൽ ഹൗസില്‍ അബ്ദുൽ നസീറിന്റെ മകൻ ജിഫ്രിൻ നസീർ (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഡോമ്ലൂര്‍ ഹൈവേയില്‍ വച്ചായിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി തെറിച്ചുവീഴുകയായിരുന്നു.
മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടു പോയി. മാന്യതാ ടെക്‌പാർക്കിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ജിഫ്രിൻ.
ഉമ്മ: ബൽക്കീസ്. സഹോദരങ്ങൾ: ജസ്‌ന നസീർ (ഓസ്ട്രേലിയ), സബ മുഹമ്മദ് (ദുബൈ), പരേതനായ ജിഷിൻ നസീർ.
മയ്യത്ത് നമസ്കാരം: ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് കക്കോടി മഹല്ല് ജുമഅത്തു പള്ളിയിൽ.
Description: A youth from Kakkodi died in a bike accident in Bengaluru