കുറ്റ്യാടി കൈവേലിയില്‍ മര്‍ദ്ധനമേറ്റ് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; പ്രതി അറസ്റ്റില്‍
കോഴിക്കോട്: കുറ്റ്യാടി കൈവേലിയില്‍ ക്രൂരമര്‍ദനമേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. വിഷ്ണുവിനെ മര്‍ദ്ധിച്ച പ്രതിയെ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തതായി
കുറ്റ്യാടി സി.ഐ സി.കെ ഷിജു പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23)യാണ് അറസ്റ്റ് ചെയ്തത്.
പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം.
ചൊവ്വാഴ്ച രാത്രി കൈവേലിയില്‍ നിന്നും 150 മീറ്ററോളം അകലെ ചമ്പിലോറ റോഡിലാണ് വിഷ്ണുവിനെ രക്തത്തില്‍ കുളിച്ച് കമിഴ്ന്നുകിടന്ന നിലയില്‍ കണ്ടെത്തിയത്. ഇതുവഴി പോയ മറ്റൊരു യുവാവാണ് റോഡരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. ഉടനെ സമീപത്തെ വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി സംഭവം പറയുകയും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ആളെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം കുറ്റ്യാടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പൊലീസ് ഇടപെട്ട് തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വിഷ്ണു കിടന്നതിന് സമീപം ഒരു ബൈക്ക് നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് അവിടെയുണ്ടായിരുന്നത് വളയം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. കുറ്റ്യാടി സി.ഐ സി.കെ ഷിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക്ക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
പരേതനായ കൃഷ്ണന്‍ന്റെയും സുമതിയുടെയും(സി.ഡി.എസ് മെമ്പര്‍ വളയം പഞ്ചായത്ത്) മകനാണ്. ഭാര്യ: ശ്രേയ, സഹോദരി: ഷിന്‍സി
summary: a young man who was found death after being beaten up and tied has died and one person has been arrested